
ഫിറ്റ്നെസിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നയാളാണ് നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെ വർക്കൗട്ട് വീഡിയോകൾക്കെല്ലാം ആരാധകരുടെ പിന്തുണയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.
‘ഫ്ലെെ’ എന്ന ക്യാപ്ഷനോടുകൂടിയാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിക്സ് പാക്കിൽ മാസ് ലുക്കിലുള്ള ചിത്രമാണിത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്. ‘മലയാളത്തിൻ്റെ ഹൃത്വിക് റോഷൻ’, കരുത്തൻ തുടങ്ങിയ കമന്റുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്.
അതേസമയം, ‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് താരത്തിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.
ശങ്കർ ശർമയാണ് ജയ് ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]