നിവിന്‍ പോളി നായകനായി മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടെ അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗോകുലും ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്നും ഗോകുലം മൂവീസുമായി ബന്ധമുള്ള വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇത് സംബന്ധിച്ച് നിവിന്‍ പോളിയും ഗോകുലം ഗോപാലനും ചര്‍ച്ചകള്‍ നടത്തി. ഗോകുലം മൂവിസ് മുന്‍പ് എടുത്തത് പോലുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ സ്വഭാവമോ സംവിധായകന് ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങളോ ഗോകുലം മൂവീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന നിവിന്റെ പുതിയ ലുക്കിലുളള ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വണ്ണം കുറഞ്ഞ് വലിയ ട്രാന്‍സ്ഫര്‍മേഷനിലാണ് നിവിനെ ചിത്രങ്ങളില്‍ നിവിനുള്ളത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവായാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത്. സിനിമയിലും നിവിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു ഈ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത. ഇതേ ലുക്കില്‍ എത്രയും പെട്ടന്നൊരു സിനിമ ചെയ്യൂ എന്നും ആരാധകര്‍ കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്.
2024ല്‍ രണ്ടു ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വര്‍ഷങ്ങള്‍ക്കു ശേഷവും. നിവിനും നയന്‍താരയും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിനീത് ജയിന് നേതൃത്വം നല്കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ഈ ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]