ബിഗ് ബോസ് അവസാന സീസണിലെ ഏതാനും മത്സരാര്ഥികളും നടന് കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയും തമ്മില്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തുറന്ന പോരിലാണ്. ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന സിജോ ജോണിന്റെ മുഖത്ത് വിവാഹ ദിവസം റിസപ്ഷനിടെ സഹമത്സരാര്‍ഥിയായിരുന്ന നോറ കേക്ക് തേച്ചിരുന്നു. ഈ സംഭവത്തോട് തന്റെ ഭര്‍ത്താവിനോടാണ് ആരെങ്കിലും ഇത്തരത്തില്‍ ചെയ്തിരുന്നതെങ്കില്‍ പിന്നെ കേക്ക് കഴിക്കാന്‍ അവരുണ്ടാകില്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിയ പ്രതികരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണമറിയിച്ച് ദിയക്ക് മറുപടിയുമായി സിജോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലായ സിജോ ടോക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് സിജോയും ഭാര്യ ലിനുവും ഈ വിഷയത്തില്‍ പ്രതികരിച്ചത്.
നോറ തന്റെ സുഹൃത്താണെന്നും അന്ന് സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും സിജോ പറഞ്ഞു. ദിയയെ പരോക്ഷമായി പരിഹസിക്കുന്ന തരത്തിലാണ് സിജോയുടെ വാക്കുകള്‍. സുഹൃത്തുക്കള്‍ക്കിടയില്‍ ഒതുങ്ങിനിന്ന ഒരു വിഷയമായിരുന്നു അത്. എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധി പേര് വിമര്‍ശിച്ചു. അതിനൊക്കെ അവര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതിനിടയിലേക്കാണ് ഒരാള്‍ കയറി വരുന്നത്. അവര്‍ക്ക് നമ്മള് ആരാണ് എന്നൊന്നും അറിയില്ല. ബിഗ് ബോസില്‍ പോയതുകൊണ്ട് എല്ലാവരും അറിയണം എന്നില്ലാലോ. അവര്‍ക്ക് നമ്മളെ അറിയില്ലെങ്കിലും അവരെ നമുക്ക് അറിയാമെന്നും സിജോ പറയുന്നു.
ദിയയുടെ പ്രതികരണം കണ്ടപ്പോള്‍ അവര്‍ അവര്‍ക്ക് തോന്നിയത് പറയുന്നു എന്ന രീതിയിയാണ് കണ്ടത്. പ്രതികരിക്കാനും അഭിപ്രായം പറയാനും നിന്നില്ല. എന്നാല്‍ അത് അവര്‍ നല്ല ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്ന് പിന്നീട് മനസിലായി. ഒരാളെ കുറ്റപ്പെടുത്തിക്കൊണ്ട് രണ്ട് വഞ്ചിയില്‍ കാലുവെക്കുന്ന പരിപാടിയാണ് അവര്‍ കാണിച്ചതെന്നും സിജോ പറയുന്നു.
“ദിയ പ്രതികരിച്ചത് വലിയ വാര്‍ത്തയായി. ഈ സാഹചര്യത്തില്‍ തങ്ങള്‍ നോറയെ വിളിച്ചിരുന്നു. നോറയ്ക്ക് സ്വാഭാവികമായും മാനസിക വിഷമം കാണും. തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. വിവാഹ ദിവസം സുഹൃത്തുക്കളുമായി പല രസകരമായ കാര്യങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് ദിയയുടെ കമന്റ് വരുന്നത്. തന്റെ ഭര്‍ത്താവിനോടാണ് ഇത്തരത്തില്‍ ചെയ്തതെങ്കില്‍ അവള് അടുത്ത ദിവസം ഉണ്ടാകില്ലെന്നൊക്കെയാണ് ദിയ പറയുന്നത്”. കൊല്ലുമെന്നാണോ ദിയ പറയുന്നതെന്ന് സിജോ ചോദിക്കുന്നു.
കൊന്നാല്‍ ജയിലില്‍ പോകും. അപ്പോള്‍ തങ്ങള്‍ അങ്ങനെയാണ് ഇങ്ങനെയാണ് പണ്ട് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മാസ് അടിക്കാം, എന്നാല്‍ പറ്റുന്ന മാസ് മാത്രമേ അടിക്കാവുവെന്നും സിജോ പരിഹാസരൂപേണ പറഞ്ഞു.
തന്റെ സുഹൃത്തും ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയുമായ സായ് കൃഷ്ണയുടെ ഉയരത്തെ പരിഹസിക്കുന്ന ഒരു മോശം കമന്റിന് ദിയ ലൈക്കടിച്ചത് താന്‍ കണ്ടിട്ടുണ്ടെന്നും ഇതു തന്നെ ദിയയുടെ ഇരട്ടത്താപ്പിന് തെളിവാണെന്നും സിജോ വീഡിയോയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]