യഷ് ചിത്രം ടോക്സിക്കിന്റെ ടീസർ റിലീസായതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെ ഉന്നംവെച്ചുള്ള വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജി പണിക്കര്‍. സ്റ്റേറ്റ് കടന്നപ്പോൾ ഗീതു അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയെന്ന് നിതിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
“സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത ‘കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്കാരം… ”സേ ഇറ്റ് സേ ഇറ്റ്” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി” , നിതിൻ കുറിച്ചു.
യഷിന്റെ ജന്മദിനത്തില് ആരാധകരെ ആവേശത്തിലാക്കി അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.15 നാണ് യൂട്യൂബില്‍ വീഡിയോ പുറത്തുവിട്ടത്. ടോക്സിക് എന്ന ചിത്രം എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് വീഡിയോ. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്സിക്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]