കെ.ജി.എഫിലൂടെ തരംഗം സൃഷ്ടിച്ച താരമാണ് യഷ്. കെ.ജി.എഫിന് ശേഷം യഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടേല് ഫോര്‍ ഗ്രോണ്‍ അപ്പ്സ് ‘. യഷിന്റെ 39ാം ജന്മദിനത്തില് ആരാധകരെ ആവേശത്തിലാക്കി പുതിയൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകള്മാത്രമായിരുന്നു ഇതുവരെയെങ്കില്‍ കെജിഎഫിന്റെ ഹാങ് ഓവറിലിരിക്കുന്ന ആരാധകരേ ആവേശക്കൊടുമുടിയിലെത്തിക്കുന്നതാണ് വീഡിയോ. 2025 ജനുവരി എട്ടിന് രാവിലെ 10.15 നാണ് യൂട്യൂബില്‍ വീഡിയോ പുറത്തുവിട്ടത്. ടോക്സിക് എന്ന ചിത്രം എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് വീഡിയോ.
മലയാളികള്‍ക്ക് സുപരിചിതയായ ഗീതു മോഹന്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം യാഷും വെങ്കട് കെ നാരായണയും ചേര്‍ന്നാണ്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
പാരായിസ്സോ (Paraiiso) എന്ന ഒരു ക്ലബിന് മുന്നില്‍ ഒരു ഗാങ്സ്റ്റര്‍ വൈബില്‍ വിന്റേജ് കാറില്‍ വന്നിറങ്ങുന്ന യഷിന്റെ മാസ് ഫീല്‍ തരുന്ന ദൃശ്യങ്ങളാണ് ഈ ബര്‍ത്ത്ഡേ പീക്ക് വീഡിയോയിലുള്ളത്.
വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്സിക്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]