പന്തളം: സംഗീതജ്ഞരായ ജയവിജയന്മാരുടെ മക്കള്‍ ഒരേവേദിയില്‍ ഓര്‍മ്മകള്‍ പങ്കുവെക്കവേ പൊട്ടിക്കരഞ്ഞു. കെ.ജി.ജയന്റെ മകനും നടനുമായ മനോജ് കെ.ജയന്, കെ.ജി.വിജയന്റെ മകന് സംഗീതജ്ഞന് മഞ്ജുനാഥ് വിജയ് എന്നിവരാണ് ഓര്‍മ്മകള്‍ പങ്കുവെച്ചത്.
പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍, തത്ത്വമസി അവാര്‍ഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വൈകാരികമായ ഓര്മ പങ്കുവെക്കല്‍. ദുബായില്‍ ഒരുമിച്ച് പാടിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരേ വേദിയില്‍ എത്തുന്നത് ആദ്യമാണെന്നും മനോജ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് ‘ശ്രീകോവില്‍ നടതുറന്നു…’ എന്ന ഗാനം പാടി. ജയവിജയന്മാരുടെ ഏറെ പ്രശസ്തമായ ഗാനത്തിലൊന്നാണിത്.
വയലാര്‍ ശരത്ചന്ദ്രവര്‍മയും ചേര്‍ന്ന് ഒരു പാട്ടുകൂടി പാടിയ ശേഷമാണ് ഇരുവരും വേദിവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]