
പൃഥ്വിരാജ് നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിൻ്റെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്ത് സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ ടീസർ പുറത്തുവിട്ടത്. ഗോൾഡ് ഫാൻസിനായി ഗോൾഡിന്റെ ‘പാതി വെന്ത ടീസർ’ എന്ന അടിക്കുറിപ്പോടെയാണ് അൽഫോൺസ് വീഡിയോ പങ്കുവെച്ചത്.
ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബിജിഎമ്മും ചേർക്കുന്നതിന് മുമ്പുള്ള ടീസറാണ് ഇതെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്.
പൃഥ്വിരാജ്, നയന്‍താര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ബാബുരാജ്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ തുടങ്ങി താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
‘ഗോൾഡ്’ എന്ന ചിത്രത്തെക്കുറിച്ച് കുറിപ്പുമായി അൽഫോൺസ് പുത്രൻ നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രേക്ഷകർ കണ്ട ’ഗോൾഡ്’ തന്റെ ‘ഗോൾഡ്’ അല്ലെന്നായിരുന്നു സംവിധായകൻ അന്ന് പറഞ്ഞത്. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് തന്റെ ലോഗോ ചേർത്തതാണെന്നും അൽഫോൺസ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]