
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടുജീവിതം. വായനക്കാര്‍ നെഞ്ചിലേറ്റിയ ബെന്യാമിന് നോവല്‍ ‘ആടുജീവിതം’ ദൃശ്യാവിഷ്കാരമായി എത്തുമ്പോള്‍ നജീബായി നമുക്ക് മുന്നിലെത്തുന്നത് പൃഥ്വിരാജാണ്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന് അനുപം ഖേര്‍. സമൂഹമാധ്യമമായ എക്സിലൂടെയാണ് അനുപം ഖേര്‍ ചിത്രത്തിന് പ്രശംസയറിച്ചിരിക്കുന്നത്. ഒപ്പം ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചു.
ആടുജീവിതത്തിന് പ്രശംസ അറിയിച്ചതോടൊപ്പം ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകനാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഒപ്പം ആടുജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ അസൂയയുണ്ടെന്നും തമാശരൂപേണ അദ്ദേഹം കുറിച്ചു. അതേസമയം അനുപം ഖേറിന്റെ ട്വീറ്റ് ശ്രദ്ധയില്‍പെട്ട ബ്ലെസി മറുപടിയുമായി രംഗത്തെത്തി.
അനുപം ഖേര്‍ ജി ‘നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി’. നിങ്ങളെപ്പോലെ അനുഭവസമ്പത്തുളള നടന്റെ അഭിനന്ദനം ആടുജീവിതത്തിന്റെ വിജയത്തിന് വളരെയധികം ഫലപ്രദമായിരിക്കുമെന്നാണ് ബ്ലെസി മറുപടിയെന്നോണം കുറിച്ചത്. ഒപ്പം അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം നിങ്ങളുടെയും പ്രേക്ഷകരുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്ലെസി കുറിച്ചു.
ബ്ലെസി സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘പ്രണയ’ത്തില്‍ അനുപം ഖേറും പ്രധാനവേത്തിലെത്തിയിരുന്നു. അതേ സമയം മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ആടുജീവിതം 2024 ഏപ്രില്‍ 10-ന് റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]