![](https://newskerala.net/wp-content/uploads/2024/11/Rupali-Ganguly-1024x576.jpg)
തന്റെ രണ്ടാനമ്മയായ നടി രുപാലി ഗാംഗുലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഷ വർമ. ഇഷയുടെ അമ്മ സ്വപ്നയുമായി വിവാഹിതനായിരിക്കെ പിതാവ് അശ്വിൻ രുപാലിയുമായുള്ള ബന്ധം തുടർന്നിരുന്നു എന്നാണ് ആരോപണം. 2020-ൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുയും പിന്നീട് ഒഴിവാക്കുകയും ചെയ്ത പോസ്റ്റ് ഇപ്പോൾ വീണ്ടും വൈറലായതോടെയാണ് വിഷയം ചർച്ചയാകുന്നത്.
ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ഇതേ വിഷയത്തിൽ ഇഷ വീണ്ടും പ്രതികരിച്ചു. ‘ഈ ആരോപണങ്ങളോട് രുപാലിയും അശ്വിനും എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ല. രുപാലിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന് അശ്വിൻ പറയുന്നത് നുണയാണ്. എന്റെ അമ്മയും അച്ഛനും പങ്കിട്ടിരുന്ന കിടക്കയിലേക്കാണ് രുപാലിയെത്തിയത്. എന്നേയും അമ്മയേയും ശാരീരികമായും മാനസികമായും വളരെയെധികം അവർ ഉപദ്രവിച്ചിട്ടുണ്ട്. വൈകാരികമായും രുപാലി ഞങ്ങളെ തളർത്തി.
ഈ സമയങ്ങളിൽ ഞാൻ കുട്ടിയായിരുന്നു. അന്ന് കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ല. ഞാനും അമ്മയും ഒരുപാട് സഹിച്ചു. വളരെയധികം കഷ്ടപ്പെട്ടു. അവർക്കുണ്ടായിരുന്ന എക്സ്പോഷറും അന്ന് ഞങ്ങൾക്കില്ലായിരുന്നു’, ഇഷ പറഞ്ഞു.
അതേസമയം, ഇഷയുടെ ആരോപണങ്ങളെ തള്ളി അവരുടെ പിതാവ് അശ്വിൻ രംഗത്തെത്തി. വിവാഹിതരായവർ ബന്ധം വേർപെടുത്തുന്നതിന് പല കാരണങ്ങളുമുണ്ട്. സ്വപ്നയുമായുള്ള ബന്ധത്തിൽ ഒന്നിലധികം വിഷയങ്ങളുണ്ടായിരുന്നു. അതിനാലാണ് വേർപിരിയാൻ തീരുമാനിച്ചത്. ഈ വെല്ലുവിളികളിൽ മൂന്നാമതൊരാൾക്ക് യാതൊരു പങ്കുമില്ലെന്നും അശ്വിൻ എക്സിൽ കുറിച്ചു.
അശ്വിൻ കെ. വർമയുടേയും സ്വപ്ന കെ. വർമയുടേയും മകളാണ് ഇഷ വർമ. യു.എസിലെ ന്യൂജേഴ്സിയിലാണ് അവർ താമസിക്കുന്നത്. 2013-ലാണ് അശ്വിൻ രുപാലിയെ വിവാഹം ചെയ്യുന്നത്. അശ്വിന്റെ മൂന്നാം വിവാഹമാണിത്. ഇരുവർക്കും ഒരു മകനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]