
”മൂന്നാം വയസ്സിലാണ് അവന് ആദ്യമായി സിനിമ കാണുന്നത്. ഹൈപ്പര്‍ ആക്ടീവായ കുട്ടിയായതുകൊണ്ടുതന്നെ തിയേറ്ററില്‍ അടങ്ങിയിരിക്കുമോയെന്ന് സംശയമായിരുന്നു. പക്ഷേ, ഒരു പ്രശ്നവും ഉണ്ടാക്കാതെ ‘മീശമാധവന്’ സിനിമ തീരുംവരെ എന്റെ മടിയില്‍ അനങ്ങാതെയിരുന്നപ്പോള് അദ്ഭുതമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ദിലീപ് സിനിമയില്‍ കാണിക്കുന്നതുപോലെ അവനും മീശപിരിച്ച് കാണിച്ചു”-മകന്റെ അഭിനയജീവിതത്തിലേക്കുള്ള ആദ്യചുവടുവെപ്പിനെ ആവേശത്തോടെ ഓര്‍ക്കുകയാണ് രഞ്ജിനി വര്‍മ. ഗോപീകൃഷ്ണന് എന്ന ആ മകനിന്ന് മൂന്നു സിനിമകളിലും ഒരു സീരിയലിലും അഭിനയിച്ചുകഴിഞ്ഞ നടനാണ്. അതും ഒരു സ്പെഷ്യല്‍ ആക്ടര്‍.
ഗോപീകൃഷ്ണന്റെ പുതിയ സിനിമയായ ‘ത്രയം’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. നല്ല പ്രതികരണമാണ് അവന്റെ അഭിനയത്തെക്കുറിച്ച് ലഭിച്ചതെന്ന് രഞ്ജിനി പറയുന്നു. ”ചെറിയ റോളാണെങ്കിലും അവന് അത് നന്നായി ചെയ്യും.
ഗോപിയില്‍ ഒരു നല്ല കലാകാരനുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും അമ്മ തന്നെ. മറ്റെല്ലാം മാറ്റിവെച്ച്, ഇച്ഛാശക്തിയോടെ, നിരന്തര പരിശീലനത്തിലൂടെ അവനിലെ അഭിനേതാവിനെ വാര്‍ത്തെടുക്കുന്ന തിരക്കിലായിരുന്നു അമ്മ. പിന്നെ. അതിനായി രഞ്ജിനി തന്റെ അധ്യാപകജോലിപോലും വേണ്ടെന്നുവെച്ചു. ഡൗണ്‍ സിന്‍ഡ്രോമും അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറു (എ.ഡി.എച്ച്.ഡി.) മായി ജനിച്ച കുട്ടികളെ ദുര്‍ബലരായി കാണുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്ന സമൂഹത്തിന്റെ മനോഭാവങ്ങളെ അതിജീവിച്ചാണ് രഞ്ജിനി മകനെ അഭിനയരംഗത്തേക്ക് നയിച്ചത്. സ്വന്തം മകനിലൂടെ ഇത്തരം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം നല്കാന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.
‘തിരികെ’യാണ് ഗോപീകൃഷ്ണന്റെ ആദ്യസിനിമ. ‘ഇടിയന് ചന്തു’ എന്ന സിനിമയിലും ‘സുധാമണി സൂപ്പറാണ്’ എന്ന സീരിയലിലും അഭിനയിച്ചു. വേള്‍ഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്ന സ്വപ്നതുല്യമായ മറ്റൊരു പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഗോപികൃഷ്ണനിപ്പോള്. ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരാണ് ഗോപിയുടെ ഇഷ്ടതാരങ്ങള്‍.
എറണാകുളം സ്വദേശിയാണ് രഞ്ജിനി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മകന്റെ ചികിത്സയ്ക്കെത്തിയ കുടുംബം ഈ നഗരത്തിന്റെ ഭാഗമായി മാറി. പ്ലസ്ടു പഠനത്തിനുശേഷം കംപ്യൂട്ടര്‍ കോഴ്സ് പഠിക്കാനായിരുന്നു താത്പര്യം. തുടര്‍ന്ന് എം.എസ്. ഓഫീസ്, മലയാളം ടൈപ്പിറ്റ്, ഡി.ടി.പി. എന്നീ കോഴ്സുകള്‍ പഠിച്ചു. അച്ഛന് കിഷോര്‍ തൃശ്ശൂര്‍ സ്വദേശിയാണ്. മാളവിക സഹോദരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]