
കൊച്ചി: സിനിമാ റിവ്യൂ ബോംബിങ്ങിനെതിരെ നിർമാതാക്കൾ രംഗത്ത്. തിയേറ്റർ റിവ്യൂ അനുവദിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. നിർമാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷൻ നിർബന്ധമാക്കും. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
മലയാള സിനിമാനിർമാതാക്കൾക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുന്ന ഓൺലൈൻ റിവ്യൂ ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബുധനാഴ്ച സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങളുണ്ടായത്.
റിവ്യൂവിന് സംഘടന എതിരല്ലെങ്കിലും സിനിമ ഇറങ്ങിയ ആദ്യദിവസങ്ങളിലെ തിയേറ്റർ റിവ്യൂ അനുവദിക്കില്ലെന്നാണ് പ്രധാന തീരുമാനം. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് നിർമാതാക്കളുടെ സംഘടന അക്രെഡിറ്റേഷൻ നൽകും. ഇവർക്ക് മാത്രമാണ് സിനിമാപ്രചാരണം നടത്താനുള്ള അനുമതി ഉണ്ടായിരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്റേണൽ കമ്മിറ്റി രൂപീകരിച്ച് സിനിമാറിവ്യൂകൾ നിരന്തരമായി നിരീക്ഷിക്കും. നിരൂപണത്തിൽ പാകപ്പിഴകളുണ്ടെന്ന് കണ്ടെത്തിയാൽ ഈ കമ്മിറ്റി ചോദ്യംചെയ്യും. പുത്തൻ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.