
ഫാഷന്‍ലോകത്ത് സജീവമായ സിനിമ നടിയാണ് പ്രയാഗ മാര്ട്ടിന്. ബാലതാരമായെത്തി ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ പ്രയാഗ മാര്ട്ടിന് മോഡലിങ് രംഗത്തും തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച പ്രയാഗ, പക്ഷേ ഇപ്പോള്‍ വാര്‍ത്തകളിലിടം നേടുന്നത് പോലീസ് റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തെത്തുടര്‍ന്നാണ്. കൊച്ചിയില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്ത കേസിന്റെ പോലീസ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിനെക്കുറിച്ചും പരാമര്‍ശമുളളത്.
സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ കാണാനായി കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ എത്തിയിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരും ഉള്‍പ്പെടെ ഇരുപതോളം പേരാണ് ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിലെത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
ഓംപ്രകാശുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് പരാമര്‍ശിച്ച പ്രയാഗ മാര്ട്ടിന് ബാലതാരമായാണ് സിനിമയിൽ തുടക്കംകുറിച്ചത്. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. 2016-ല്‍ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന മലയാളം സിനിമയില്‍ പ്രയാഗ നായികയായി. കട്ടപ്പനയിലെ ഋതിക് റോഷന്, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പ്രയാഗ അഭിനയിച്ച പ്രധാനസിനിമകള്‍.
ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലേറെ ഫോളോവേഴ്സുള്ള നടിയാണ് പ്രയാഗ മാര്ട്ടിന്. ഫാഷന്‍ ട്രെന്‍ഡുകളില്‍ അപ്ഡേറ്റഡ് ആയ നടിയുടെ പല ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ പ്രയാഗ നടത്തിയ മേക്കോവറും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. നടി മുടി കളര്‍ ചെയ്തതും പുതിയ ഹെയര്‍സ്റ്റൈലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫാഷന്ഷോകളില്നിന്നുള്ള നടിയുടെ റാംപ് വാക്ക് വീഡിയോകളും പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]