
ബോളിവുഡിലെ പ്രശസ്ത നടനും നിര്‍മാതാവുമാണ് അര്‍ബാസ് ഖാന്. നടന് സല്മാന് ഖാന്റെ സഹോദരനായ ഇദ്ദേഹത്തിന്റെ വിവാഹമോചനവും പുനര്‍വിവാഹവും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. നടി മലൈകഅറോറയെയാണ് അദ്ദേഹം ആദ്യം വിവാഹം ചെയ്തത് പിന്നീട് ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. ശേഷം മേക്കപ് ആര്‍ട്ടിസ്റ്റായ ഷുരയെ വിവാഹം ചെയ്തു. ഇപ്പോഴിതാ ഇദ്ദേഹം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകന് നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ആരാധകര്‍ക്ക് അര്‍ബാസിനോട് ചോദ്യങ്ങള്‍ ചോദിക്കാനായി ‘ആസ്ക് മി സെഷന്’ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ നടത്തിയിരുന്നു. അതില്‍ ഒരാള്‍ അടുത്ത കല്യാണം എപ്പോഴാണെന്ന് ചോദിച്ചു. തനിക്ക് മതിയായി എന്നാണ് അര്‍ബാസ് അതിന് നല്കിയ മറുപടി. ചിരിക്കുന്ന സ്മൈലികളും അതോടൊപ്പം വെച്ചിട്ടുണ്ട്.
നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ഇദ്ദേഹത്തോട് ചോദിച്ചിരുന്നു. മകന് അര്ഹാനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെയടുത്ത സുഹൃത്താണെന്നായിരുന്നു മറുപടി. ഭാര്യ ഷുരയുടെ പാചകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നന്നായി മട്ടന്ബിരിയാണിയുണ്ടാക്കുമെന്ന് മറുപടി നല്കി.
ദബാങ് സീരിസിലെ ചിത്രങ്ങളിലൂടെയാണ് അര്‍ബാസ് ഖാന് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ദ ഇന്‍വിന്‍സിബിള്‍സ് എന്ന് പരിപാടിയുടെ അവതാകരനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ നിര്‍മാണത്തിലുള്ള പാറ്റ്ന ശുക്ളയുടെ സെറ്റില്‍ വെച്ചാണ് ഇപ്പോഴത്തെ ഭാര്യ ഷുരയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]