
തമിഴ്-തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് നടി പ്രിയ ഭവാനി ശങ്കര്‍. ചാനലിലെ അവതാരകയായി കരിയര്‍ ആരംഭിച്ച ഈ നടി 2018-ല്‍ പുറത്തിറങ്ങിയ കടൈക്കുട്ടി സിങ്കം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയതോടെ തിരക്കുള്ള താരമായി വളരുകയായിരുന്നു. പ്രിയയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ഇന്ത്യന്‍ ടു ഉള്‍പ്പെടെ ഏതാനും പരാജയ ചിത്രങ്ങളുടെ ഭാഗവുമായിട്ടുള്ള പ്രിയയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘ഡിമോൺടി കോളനി2’ എന്ന സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു.
താന്‍ സിനിമയില്‍ ഒരിക്കലും ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയയിപ്പോള്‍. തന്റെ ശരീരം കാണിച്ചുകൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കില്ലെന്നാണ് പ്രിയയുടെ നിലപാട്. ശരീരപ്രദര്‍ശനത്തിലൂടെ സിനിമയെ മാര്‍ക്കറ്റ് ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍, എന്റെ ശരീരം കാണിക്കാന്‍ ഞാന്‍ നില്‍ക്കില്ലെന്നാണ് പ്രിയ ഭവാനി പറയുന്നത്.
അഭിനയിക്കുക എന്നതാണ് എന്റെ ജോലി. മോശം ക്യാരക്ടറാണെങ്കിലും അതില്‍ പെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യും. എന്നാല്‍, തന്റെ ശരീരവടിവ് കണ്ട് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരണമെന്ന് ഒരിക്കലും ചിന്തിക്കുന്നില്ലെന്നും പ്രിയ പറയുന്നു. ഏറ്റവും പുതിയ ചിത്രമായ ബ്ലാക്കിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സിനിമയില്‍ നിലനില്‍ക്കുന്നതിനായി ഞാന്‍ എന്നെ തന്നെ സെല്ലിങ്ങ് ഫാക്ടര്‍ ആക്കാന്‍ ഉദേശിക്കുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ തെറ്റായ ഒരു സന്ദേശം നല്‍കിയോ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനാണിത്. എന്റെ ജോലി അഭിനയിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഒരു നെഗറ്റീവ് റോള്‍ കിട്ടിയാലും ചെയ്യാതിരിക്കില്ല. എന്നാല്‍, ലീഡ് റോളില്‍ വരുമ്പോള്‍ ഫാഷന്റെയും മറ്റും പേരില്‍ തെറ്റായ സന്ദേശം കൊടുക്കുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് നടി പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]