
ഗോട്ട് സിനിമയില്‍ അതിഥി വേഷത്തിലെത്തിയ നടന് ശിവകാര്ത്തികേയന് ആഡംബര വാച്ച് സമ്മാനമായി നല്കി വിജയ്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ വരവ് വലിയ കയ്യടി നേടിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചത്.
ശിവകാര്‍ത്തികേയന്റെ കയ്യില്‍ വിജയ് വാച്ച് കെട്ടികൊടുക്കുന്നതിന്റെയും ഇരുവരും തമ്മിലുള്ള രംഗം ചിത്രീകരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗോട്ടിന്റെ ക്ലൈമാക്സിലാണ് ശിവകാര്ത്തികേയന് വരുന്നത്. നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്ത് എന്ന എക്സ് അക്കൗണ്ടില്‍ ‘ഫ്രം ദി വണ്‍ ഗോട്ട് റ്റു എനതര്‍’ എന്ന കാപ്ഷനില്‍ വിജയും ശിവ കാര്‍ത്തികേയനും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സില്‍ ഗോട്ട് റിലീസ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]