റിലീസായ നാൾ മുതൽ പുതിയ റെക്കോർഡുകളിട്ടുകൊണ്ടാണ് അറ്റ്ലീ ചിത്രം ജവാൻ തിയേറ്ററുകളിൽ തേരോട്ടം നടത്തിയത്. ഷാരൂഖ് ഖാൻ നായകനായ ചിത്രം ഇപ്പോൾ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ 16 മില്ല്യൺ യു.എസ്. ഡോളർ കളക്ഷൻ നേടിയ ആദ്യചിത്രമായി മാറിയിരിക്കുകയാണ് ചിത്രം. നിർമാതാക്കളായ യഷ് രാജ് ഫിലിംസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യക്ക് പുറത്ത് മികച്ച സ്വീകരണമാണ് ജവാന് ലഭിച്ചതെന്ന് ഇന്റർനാഷണൽ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡന്റ് നെൽസൺ ഡിസൂസ പ്രതികരിച്ചു. കഴിഞ്ഞ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തിൽ ആയിരം കോടിക്ക് മേലെ കളക്ഷനാണ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നു. എങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു ജവാൻ.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ‘ജവാന്’ നിർമിച്ചത്.
Content Highlights: jawan movie latest collection report, jawan movie collected 16 million usd from middle east
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]