വിജയിനെ നായകനാക്കി ലോകേഷ കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയില്‍ തൃഷയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്ലര് റിലീസിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രമോഷണല്‍ പോസ്റ്ററില്‍ തൃഷയുടെ ചിത്രം ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഈ കാത്തിരിപ്പിന് അവസാനിച്ചിരിക്കുകയാണിപ്പോള്‍. ചോര കിനിയുന്ന കത്തിയ്ക്കു മുന്നില്‍ ഭയപ്പാടോടെ നില്ക്കുന്ന തൃഷയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.
തൃഷയ്ക്ക് പുറമേ അര്ജുന് സര്‍ജ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരോള് ദാസ് എന്ന കഥാപാത്രമായി അര്ജുനെത്തുമ്പോള് ആന്റണി ദാസിനെ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നു. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യും.
വിജയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. 65 ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതു ഗോകുലം ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.
Content Highlights: leo trisha first look poster, Vijay, Lokesh Kanagaraj, Anirudh Ravichander, leo trailer
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]