ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ സംവിധായകരായ ജി.മാര്‍ത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം – അഭിലാഷ് ശങ്കര്‍. കലാസംവിധാനം. സുജിത് രാഘവ്.
മേക്കപ്പ് – രഞ്ജിത്ത് മണലിപ്പറമ്പില്‍, കോസ്റ്റ്വും ഡിസൈന്‍ – മഞ്ജുഷ രാധാകൃഷ്ണന്, എഡിറ്റ് – ഓസ്റ്റ്ക്രോവ് സ്റ്റുഡിയോസ്, ക്രിയേറ്റീവ് സപ്പോര്‍ട്ട് – റഫീഖ് ഇബ്രാഹിം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഫൈസല്‍കുട്ടി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – നാഫി നസീര്‍, ഡിസൈന്‍ – എസ്.കെ. ഡി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു. പി.കെ. വാഴൂര്‍ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]