
കൊച്ചി: സിനിമയിൽ നടീനടന്മാർക്ക് തുല്യവേതനമെന്നത് അപ്രായോഗികമെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർഗാത്മകതയും വിപണിമൂല്യവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ നടീനടന്മാരുടെ വേതനത്തിലെ വിവേചനത്തേക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരം വേണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ വിഷയത്തിലാണിപ്പോൾ നിർമാതാക്കളുടെ സംഘടന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ചശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]