ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് സണ്ണി ഡിയോൾ നായകനായെത്തിയ ഗദർ 2. ചിത്രം ഇതുവരെ 492 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. രണ്ടുദിവസത്തിനുള്ളിൽ ചിത്രം 500 കോടി ക്ലബ്ബിലെത്തുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
23-ാം ദിവസം ആറുകോടിയാണ് ചിത്രം സ്വന്തമാക്കിയത്. 2001-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ഗദർ: ഏക് പ്രേം കഥ’ ബ്ലോക്ബസ്റ്ററായിരുന്നു. ആദ്യഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്. അമീഷ പട്ടേൽ തന്നെയാണ് രണ്ടാം ഭാഗത്തിലേയും നായിക.
80 കോടി ബജറ്റിലാണ് ചിത്രമെത്തിയത്. ഹിന്ദി സിനിമയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന് നായകനായ പഠാന് ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര്‍ 2. അക്ഷയ് കുമാർ നായകനായെത്തിയ ഓ മെെ ഗോഡ് 2 വിനൊപ്പം ഓഗസ്റ്റ് 11-നാണ് ഗദർ 2 തിയേറ്ററുകളിലെത്തിയത്.
1947 ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ‘ഗദര്‍: എക് പ്രേം കഥ’യുടെ പ്രമേയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാംഭാഗത്തില്‍ 1971 ലെ ഇന്ത്യ-പാക്ക് യുദ്ധമാണ് പശ്ചാത്തലം. താരാസിങ് (സണ്ണി ഡിയോള്‍)- സക്കീന (അമീഷ പട്ടേല്‍) ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമാധാനപരമായി മുന്നോട്ടുപോയികൊണ്ടിരുന്ന താരാസിങിന്റെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]