മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്മാന്. എന്നും എല്ലായ്പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുല്‍ഖര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു.
ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ദുല്‍ഖര്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]