ബോക്സോഫീസിൽ ജെെത്രയാത്ര തുടർന്ന് സൂപ്പർതാര ചിത്രങ്ങൾ. രജനികാന്ത് ചിത്രം ജയിലറിന്റെ ആഗോള കളക്ഷൻ 650 കോടി രൂപയോട് അടുക്കുകയാണ്. സണ്ണി ഡിയോൾ നായകനായെത്തിയ ഗദർ 2 അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. റിലീസായി മൂന്നാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഭേദപ്പെട്ട ബോക്സോഫീസ് പ്രകടനങ്ങൾ നടത്തുകയാണ് ഈ ചിത്രങ്ങൾ.
എച്ച്.ഡി പ്രിന്റ് ചോർന്നിട്ടും, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിട്ടും ജയിലർ ഇപ്പോഴും പ്രദർശനം തുടരുകയാണ്. 640 കോടി രൂപ ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടി. 2.39 കോടിയാണ് കഴിഞ്ഞ തിങ്കളാഴ്ച ചിത്രം സ്വന്തമാക്കിയത്.
ബോക്സോഫീസിൽ കരുത്തുകാട്ടാൻ ഒരു ചിത്രം കൂടി എത്തുകയാണ്, ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലീ ചിത്രം ജവാൻ. മികച്ച പ്രീബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനം തന്നെ 100 കോടിയിലധികം ചിത്രം നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
25-ാം ദിനത്തിലും രണ്ടുകോടിയിലേറെ നേടിയ സണ്ണി ഡിയോൾ ചിത്രത്തിനാകും ജവാന്റെ റിലീസ് ഭീഷണിയാകുക. ഓഗസ്റ്റ് 11-നാണ് ’ഗദർ 2′ പ്രദർശനത്തിനെത്തിയത്. ‘ജയിലർ’ ഓഗസ്റ്റ് 10-ന് പ്രദർശനമാരംഭിച്ചു. സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തുന്നത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാരൂഖിനൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും ചിത്രത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]