‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രമാണ് അനുഷ്ക ഷെട്ടി വേഷമിടുന്നതില്‍ നാളെ റീലിസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ചലഞ്ചുമായി താരം എത്തിയത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യില്‍ താരം ഷെഫിന്റെ വേഷത്തിലാണ് എത്തുന്നത്. പാചകക്കുറിപ്പ് പങ്കുവെച്ചായിരുന്നു അനുഷ്കയുടെ വെല്ലുവിളി.
‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യില്‍ താൻ ഒരു ഷെഫായിട്ടാണ് വേഷമിടുന്നത് എന്ന് വ്യക്തമാക്കി ഒരു കുറിപ്പുമായാണ് നടി അനുഷ്ക ഷെട്ടി ചലഞ്ച് നടത്തിയത്. എന്റെ വേഷം വളരെ രസകരമാണ്. ഞാൻ ഒരു ചലഞ്ച് തുടങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ സിനിമയുടെ പ്രമോഷന് എന്റെ ഇഷ്ട ഭക്ഷണമായ മാംഗ്ലൂര്‍ ചിക്കൻ കറിയുടെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പി പങ്കുവയ്ക്കുകയാണ് എന്നും വ്യക്തമാക്കി പ്രഭാസിനെ ചലഞ്ച് ചെയ്യുകയായിരുന്നു അനുഷ്ക ഷെട്ടി. ഭക്ഷണത്തില്‍ പ്രഭാസിനുള്ള താല്പര്യം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, അതുകൊണ്ടാണ് നടൻ പ്രഭാസിനെ ടാഗ് ചെയ്തതെന്ന് താരം വ്യക്തമാക്കിയിരുന്നു. അനുഷ്ക ഷെട്ടിയുടെ വെല്ലുവിളി എന്തായാലും താൻ ഏറ്റെടുക്കുകയാണ് എന്ന് വ്യക്തമാക്കിയ പ്രഭാസ് ഇഷ്ട ഭക്ഷണമായ ചെമ്മീൻ പുലാവിന്റെ പാചക്കുറിപ്പാണ് പങ്കുവെച്ചത്.
മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാധൻ സംഗീത സംവിധാനം.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]