ഹൈദരാബാദ്: മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങിയത് ഉരുൾപൊട്ടൽ തകർത്ത വയനാടിനെ ഓർത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ സ്മരിച്ച് വികാരധീനനായാണ് മമ്മൂട്ടി പുരസ്കാരവേദിയിൽ സംസാരിച്ചത്. പുരസ്കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്നും വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർഥനയും സഹായവും ഉണ്ടാവണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി. തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാർക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]