
സൂപ്പർഹിറ്റ് ചിത്രം ‘കൂമന്’ ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ‘ലെവൽ ക്രോസി’ന്റെ ടീസർ റിലീസായി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടെ ഒടുവിലായി പുറത്തിറങ്ങിയ “തലവൻ” തിയേറ്ററുകളിൽ മികച്ച വിജയം നേടികൊണ്ട് മുന്നേറുന്ന വേളയിലാണ് “ലെവൽ ക്രോസ്” ടീസർ പുറത്തിറങ്ങുന്നത്.
കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസ്സിനുണ്ട്. അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്.
മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് “ലെവൽ ക്രോസ്”. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അർഫാസിന്റേതാണ് ലെവൽ ക്രോസിന്റെ
കഥയും തിരക്കഥയും. ആസിഫ് അലി, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ ആണ്. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം -ലിന്റ ജീത്തു. മേക്കപ്പ് -റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ -പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസ് ജൂൺ രണ്ടാം വാരം ചിത്രം തിയേറ്ററുകളിലെത്തും.