
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്ത് കുമാർ അപകടത്തിൽപ്പെട്ടു. താരം ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ മഗിഴ് തിരുമേനി ഒരുക്കുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണ വേളയിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.
‘തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി’, എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ പങ്കുവെച്ചത്. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തില്‍ പരിക്കേറ്റിരുന്നു.
ലെെക്ക പ്രൊഡക്ഷൻസാണ് ‘വിടാമുയർച്ചി’ നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുകയാണ്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]