
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ഭഭബ’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ദലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടി നൂറിന് ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രശസ്ത നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്ററും തമിഴ് ഹാസ്യതാരം റെഡ്ഡിൻ കിങ്സ്ലിയും വേഷമിടുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ റൂമറുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ധനഞ്ജയ് ശങ്കറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ഷൂട്ടിങ് പുനരാരംഭിക്കുന്നുവെന്ന സൂചന നൽകുന്നതായിരുന്നു ധനഞ്ജയ് ശങ്കറിന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി. മോഹൻ ലാലിന്റെ ചിത്രമായിരുന്നു മറ്റൊന്ന്. ഇതോടെയാണ് ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ഗാനങ്ങൾ -കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്. സംഗീതം -ഷാൻ റഹ്മാൻ. ഛായാഗ്രഹണം -അരുൺ മോഹൻ. എഡിറ്റിങ് -രഞ്ജൻ എബ്രഹാം. കലാസംവിധാനം -നിമേഷ് താനൂർ. കോ പ്രൊഡ്യൂസേർസ് -വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ -സുരേഷ് മിത്രക്കരി. വാർത്താ പ്രചരണം -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]