പ്രഭാസ്, കമല്ഹാസന്, ദീപിക പദുക്കോണ്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി വന്‍വിജയമായി മാറിയ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യെ വിമര്‍ശിച്ച് തെലുഗു ഗാനരചയിതാവ് അനന്ത ശ്രീറാം. ചിത്രത്തില്‍ പുരാണകഥാപാത്രമായ കര്‍ണനെ അര്‍ജുനനേക്കാള്‍ ശ്രേഷ്ഠനായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹിന്ദു ദൈവങ്ങളെ വികലമാക്കുകയാണ് ചിത്രമെന്നും അനന്ത ശ്രീറാം ആരോപിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ശ്രീറാമിന്റെ പരാമര്‍ശം.
“അര്‍ജുനനേക്കാള്‍ ശ്രേഷ്ഠനായി കര്‍ണനെ ചിത്രീകരിച്ചത് കണ്ടിട്ടും എങ്ങനെയാണ് ഹിന്ദു സമൂഹത്തിന് നിശബ്ദരായി ഇരിക്കാന്‍ കഴിഞ്ഞത്? ദ്രൗപദി വസ്ത്രാക്ഷേപം നടന്നപ്പോള്‍ കര്ണനെവിടെയായിരുന്നു? ഈ സിനിമ മേഖലയുടെ ഭാഗമാണെന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു. ഇനി നിശബ്ദരായിരിക്കാന്‍ ഞങ്ങളൊരുക്കമല്ല.” അനന്ത ശ്രീറാം പറഞ്ഞു. സിനിമകളിലൂടെ രാമായണത്തെയും ഭാഗവതത്തേയും വളച്ചൊടിക്കുന്നുവെന്നും ശ്രീറാം കൂട്ടിച്ചേര്‍ത്തു.
നിരവധി പേര് ശ്രീറാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. തെലുഗു സംവിധായകന് വേണുവും ശ്രീറാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. “കര്‍ണന്റെ കഥാപാത്രത്തിന് മറ്റൊരു പരിപ്രേക്ഷ്യം നല്കി സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി അവതരിപ്പിച്ച ആദ്യചിത്രം ‘കല്‍ക്കി’യല്ല, എന്‍.ടി.ആറിന്റെ ദാന വീര ശൂര കര്‍ണ എന്ന ചിത്രമാണ്. താങ്കളുടെ വിമര്‍ശനം കര്‍ണന്റെ കഥാപാത്രത്തെ മാത്രം ഉദ്ദേശിച്ചാണോ അതോ എന്‍.ടി.ആറിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ആ കാഴ്ചപ്പാടിനെ കൂടിയാണോ? അദ്ദേഹത്തിന്റെ ക്രിയാത്മകമായ പൈതൃകത്തിന്റെ നിരാകരണം കൂടിയാണോ താങ്കളുടെ പരാമര്‍ശം?” വേണു ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]