ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോ നൂറ് കോടി നേട്ടവും പിന്നിട്ട് വിജയക്കുതിപ്പ് തുടരുകയാണ്. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ.
മമ്മൂക്ക വളരെ സ്പെഷ്യലാണെന്ന് ഉണ്ണി പറഞ്ഞു. അദ്ദേഹം വളരെ മനോഹരമായി കുടുംബവും തൊഴിലും ബാലൻസ് ചെയ്യും. അത് നമ്മൾ കാണേണ്ടതാണ്. തനിക്കും അങ്ങിനെ ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്. അതേസമയം, മോഹൻലാൽ ആ മൊമെന്റിൽ ജീവിക്കുന്ന വ്യക്തിയാണെന്നും താരം വ്യക്തമാക്കി.
ഇവരെക്കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെക്കുറിച്ചും ഹൃത്വിക് റോഷനെക്കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. ‘കഠിനാധ്വാനത്തിന്റെ രൂപമാണ് ഹൃത്വിക്കിന്റേത്. സുന്ദരനായതിനാൽ ഹൃത്വിക്കിന്റെ കഠിനാധ്വാനം ആരും കാണാതെ പോകുന്നു. സ്വപ്നം കാണുന്നതിന്റെ സൗന്ദര്യത്തില്‍ വിശ്വസിക്കാൻ ഇന്ത്യയേയും ലോകത്തേയും പഠിപ്പിച്ച ആളാണ് ഷാരൂഖ്’, അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]