ബോക്സോഫീസില്‍ എത്ര കോടികൾ നേടിയെന്നുള്ളതാണ് സിനിമകളുടെ വിജയമളക്കാനുള്ള മാനദണ്ഡം. താരങ്ങളുടെ മൂല്യവും അവരുടെ സിനിമകള്‍ എത്ര കളക്ഷന്‍ നേടും എന്നതുമാണ് പ്രധാനം . അങ്ങനെ നോക്കുമ്പോള്‍ ഷാരൂഖ്,സല്മാന്,ആമിര്‍ എന്നീ ഖാന് ത്രയങ്ങളാണ് ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സക്സസ്ഫുള്ളായ താരങ്ങള്‍.
മൂവരും തങ്ങളുടെ കരിയറില്‍ ഏഴായിരം കോടിയോളം ആഗോള ബോക്സോഫീസ് കളക്ഷന്‍ നേടിയവരാണ്. എന്നാല്‍ പതിനായിരം കോടി ആഗോള ബോക്സോഫീസില്‍ നിന്ന് നേടിയ ഒരു നടിയുണ്ട് ബോളിവുഡില്‍. ഖാന്മാര്ക്ക് ഇന്നുവരെ തകര്‍ക്കാനാകാത്ത ആ റെക്കോഡിനുടമ മറ്റാരുമല്ല ദീപിക പദുക്കോണാണ്.
കഴിഞ്ഞ പതിനെട്ടുവര്ഷത്തിനുള്ളിലാണ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ദീപിക മാറിയത്. വിവിധ ഭാഷകളിലായി ദീപിക അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പതിനായിരം കോടി ആഗോള ബോക്സോഫീസില്‍ കടന്നത്. ബോക്സോഫീസില്‍ 1050 കോടി നേടിയ പത്താന്, 1148 കോടി കടന്ന ജവാന്, 1090 കോടി നേടിയ കല്‍ക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളുള്‍പ്പടെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് 8000 കോടി നേടിയത്. കൂടാതെ ദീപികയുടെ ഹോളിവുഡ് ചിത്രം XXX ദി റിട്ടേണ്‍ ഓഫ് ക്സാന്‍ഡര്‍ കേജ് 2,200 കോടിയും നേടിയതോടെയാണ് ദീപിക ആഗോളബോക്സോഫീസില്‍ 10,200 കോടി നേടിയ താരമായി മാറിയത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും കൂടുതല്‍ ബോക്സോഫീസ് കളക്ഷന്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് പോലും ദീപികയുണ്ടായിരുന്നില്ല. നിലവില്‍ 9000 കോടിയുമായി ഷാരൂഖ് ഖാന്, 8300 കോടി നേടി അക്ഷയ് കുമാര്‍, 7500 കോടിയുമായി സല്മാന് ഖാന് 6000 കോടി കളക്ഷന്‍ നേടിയ പ്രിയങ്ക ചോപ്ര എന്നിവരാണ് പിന്നില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]