അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ നാഗബന്ധം പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും നാഗബന്ധം എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.
‘ഡെവിൾ ദ ബ്രിട്ടീഷ് സീക്രട്ട് ഏജൻ്റ് ‘ എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ അഭിഷേക് നാമ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നാഗബന്ധം. പെദ്ദാ കപു എന്ന ആക്ഷൻ ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച വിരാട് കർണ മികച്ച പ്രകടനംകൊണ്ട് ശ്രദ്ധനേടിയ താരമാണ്. നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരുമുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ നാഗബന്ധത്തിലൂടെ സംരക്ഷിക്കപ്പെടുന്നു. ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഉയർന്ന നിർമ്മാണ മൂല്യങ്ങളും അസാധാരണമായ വിഎഫ്എക്സ്- സാങ്കേതിക നിലവാരവും വാഗ്ദാനം ചെയ്യുന്നു. 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യും.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വി.എഫ്.എക്സ്: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]