അദിവി സേഷ്- വിനയ് കുമാര്‍ സിരിഗിനിദി ടീമിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറില്‍ നായികയായി വാമിക ഗബ്ബി. സ്പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം അദിവി സേഷ് ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാന് ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍, വിവേക് കുചിബോട്ടിലാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ഹിറ്റ് സ്പൈ ത്രില്ലറായ ഗൂഡാചാരിയുടെ ആറാം വാര്‍ഷികത്തില്‍, ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നുള്ള ആവേശകരമായ നിമിഷങ്ങള്‍ അദിവി സേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു.
ജി2-ന്റെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ആവേശത്തിലാണെന്നും ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ ഒരു മാനദണ്ഡം സ്ഥാപിച്ച ഗൂഢാചാരി സ്പൈ ത്രില്ലര്‍ ഫ്രാന്ഞ്ചൈസിലേക്ക് ചുവടുവെക്കുന്നത് ആവേശകരവും അതുപോലെ വെല്ലുവിളി നിറഞ്ഞ കാര്യവുമാണെന്ന് വാമിക പറഞ്ഞു.
കഴിവുള്ള അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നത് തന്റെ കഥാപാത്രത്തിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്നും വാമിക പറഞ്ഞു. അസാധാരണമായ ഒരു സിനിമാനുഭവമാകും പ്രേക്ഷകര്‍ക്ക് ഇതിലൂടെ ലഭിക്കുകയെന്നും താരം വെളിപ്പെടുത്തി. മുരളി ശര്‍മ, സുപ്രിയ യാര്‍ലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2025 പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി എത്തിക്കാന്‍ പ്ലാന്‍ ചെയ്യന്ന ഗൂഢാചാരി 2 രചിച്ചിരിക്കുന്നത് സേഷിനൊപ്പം ചേര്‍ന്ന് സംവിധായകന് വിനയ് കുമാറാണ്. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ സ്പൈ ത്രില്ലര്‍ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പിആര്‍ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]