ബോളിവുഡിലെ താരദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അധികസമയവും ക്യാമറയ്ക്ക് മുന്നിലാണ് ഷാരൂഖ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ക്യാമറയുടെ മുന്നില്‍ അധികം വരാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് ഗൗരി. സെലിബ്രിറ്റുകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോഴും ചില അഭിമുഖങ്ങളിലും മാത്രമാണ് അവര്‍ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളത്.
എന്നാല്‍ അടുത്തിടെ ഗൗരിയും ഷാരൂഖും മകന് ആര്യനുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മൂന്നു പേരും പുതുവത്സര ദിനത്തില്‍ മക്കയിലെത്തി പ്രാര്‍ഥിച്ചുവെന്നും ഗൗരിയെ ഷാരൂഖ് മതം മാറ്റിയെന്നും തരത്തിലുള്ള കുറിപ്പുകളും ഈ ചിത്രത്തിനൊപ്പം പ്രചരിച്ചു.
എന്നാല്‍ അത് യഥാര്‍ഥ ചിത്രങ്ങളല്ല എന്നതാണ് സത്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണ് ഇതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധമില്ലെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കറുപ്പ് പര്‍ദ്ദയും ഗ്രേ നിറത്തിലുള്ള ഹിജാബുമാണ് ചിത്രങ്ങളില്‍ ഗൗരി ധരിച്ചിരിക്കുന്നത്. ഗള്‍ഫ് നാടുകളിലെ പുരുഷന്മാര് ധരിക്കുന്ന കണങ്കാല് വരെ നീളമുള്ള വെള്ള തവ്ബ് ആണ് ഷാരൂഖ് ധരിച്ചത്. ആര്യനും ഇതേ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 1991 ഒക്ടോബര്‍ 25-നാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ആര്യന്, സുഹാന, അബ്രാം എന്നിവരാണ് മക്കള്‍.
ഒരിക്കലും മതം മാറില്ലെന്നായിരുന്നു വിവാഹസമയത്ത് ഇരുവരും തമ്മിലുള്ള വ്യവസ്ഥയെന്ന് 2005-ല്‍ കോഫി വിത് കരണ്‍ ഷോയില്‍ ഷാരൂഖ് പറഞ്ഞിട്ടുണ്ട്. 2013-ല്‍ ഔട്ട് ലുക്കിന് നല്കിയ അഭിമുഖത്തില്‍ ഷാരൂഖ് തന്റെ വിശ്വാസത്തെ കുറിച്ച് പറഞ്ഞിരുന്നു. മക്കള്‍ക്ക് ചിലപ്പോഴെങ്കിലും അവര്‍ ഏത് മതത്തിലാണെന്ന് സംശയം വരാറുണ്ടെന്നും നമ്മള് ആദ്യം ഇന്ത്യക്കാരാണ് എന്നാണ് ചിന്തിക്കേണ്ടതെന്നും മനുഷ്യത്വമാണ് മതത്തേക്കാള്‍ വലുതെന്ന് താന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഷാരൂഖ് അന്ന് വ്യക്തമാക്കിയിരുന്നു. ദീപാവലിയും ഈദും ഒരേ സന്തോഷത്തോടെയാണ് കുടുംബം ആഘോഷിക്കുന്നതെന്നും ദീപാവലിക്ക് താന്‍ നേതൃത്വം നല്കുമ്പോള് ഈദിന് ഷാരൂഖ് മുന്‍കൈയെടുക്കുമെന്നും ഗൗരിയും വ്യക്തമാക്കിയിരുന്നു,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]