ന്യൂയോർക്ക്: നടൻ മമ്മൂട്ടി സ്വീകരിച്ച മനുഷ്യസ്നേഹത്തിന്റെ പാത അതേപടി പിന്തുടർന്ന് അമേരിക്കയിലെ മമ്മൂട്ടി ആരാധകർ. ഇലക്ട്രിക് വീൽ ചെയർ സ്വപ്നംകണ്ട വിശാൽ എന്ന യുവാവിനാണ് ആരാധകർ സഹായമെത്തിച്ചത്. രണ്ടുലക്ഷം ചെലവ് വരുന്ന ഉപകരണമാണ് ഇവർ എത്തിച്ചത്.
ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ വ്യക്തിയാണ് വിശാൽ എന്ന് അന്വേഷണത്തിലൂടെ മനസ്സിലാക്കിയ അമേരിക്കയിലെ ഫാൻസ് പ്രവർത്തകർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു. ആവശ്യം മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ വിശാലിന് വീൽചെയർ എത്തിച്ചു നൽകാനുള്ള എല്ലാവിധ സഹായങ്ങളും നൽകി.
അമേരിക്കയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് ഗോവിന്ദൻ, സെക്രട്ടറി നിഷാദ് കാവുങ്കൽ, ട്രഷറർ ബൈജു ജോൺ എന്നിവരാണ് ഇലക്ട്രിക് വീൽചെയറിന് വേണ്ട പണം സമാഹരിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അമേരിക്കയിലെ കോർഡിനേറ്റർ റോഷൻ മുഖേനയാണ് ആവശ്യം മനസ്സിലാക്കുന്നതും ഇലക്ട്രിക് വീൽചെയർ എത്തിക്കുന്നതിനുള്ള സഹായം നൽകിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]