ബിജുമേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന തുണ്ടിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന തുണ്ട് നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്.
തല്ലുമാലാക്കും അയൽവാശിക്കും ശേഷം ആഷിഖ് ഉസ്മാൻ അവതരിപ്പിക്കുന്ന തുണ്ട് രസകരമായ ഒരു പോലീസ് കഥയാണ്. അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരും താരനിരയിലുണ്ട്. സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സംഗീതസംവിധാനം – ഗോപി സുന്ദർ. ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിങ് – നമ്പു ഉസ്മാൻ, ഗാനരചന – വിനായക് ശശികുമാർ , കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, കൊറിയോഗ്രാഫി- പ്രമേഷ്ദേവ് , ആക്ഷൻ – കലൈ കിങ്സൺ, ജോളി ബാസ്റ്റിൻ, vfx – ഡിജിബ്രിക്സ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, അസോഷ്യേറ്റ് ഡയറക്ടർ – ഹാരിഷ് ചന്ദ്ര, സ്റ്റിൽസ് – രോഹിത് കെ. സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, ഡിസൈൻ – ഓൾഡ്മങ്ക്.
ചിത്രം 2024 ഫെബ്രുവരി 16 ന് റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]