ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന് പ്രൊഫ. സതീഷ് പോള്‍ സ്വന്തം തിരക്കഥയില്‍ ഒരുക്കുന്ന ‘എസെക്കിയേല്‍’ എന്ന മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നിര്‍മാതാക്കളായ ഡോ. ടൈറ്റസ് പീറ്റര്‍, ജി കെ പൈ, സംവിധായകന് സതീഷ് പോള്‍, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റര്‍ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
ഫിംഗര്‍പ്രിന്റ്,കാറ്റ് വിതച്ചവര്‍, ഗാര്ഡിയന് തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രൊഫ. സതീഷ് പോള്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘എസെക്കിയേല്‍’. ഓള്‍സ് മൈല്‍സ് ഡ്രീംമൂവീസും,പൈ മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ് ‘എസെക്കിയേ’ലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സംവിധായകന് സതീഷ് പോള്‍ പറഞ്ഞു. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ചിത്രം, ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാവും ‘എസെക്കിയേ’ലിന്റെ നിര്‍മാണമെന്ന് നിര്‍മാതാവ് ടൈറ്റസ് പീറ്റര്‍ വെളിപ്പെടുത്തി. പീറ്റര്‍ ടൈറ്റസ്, ചൈതന്യ ഹേമന്ത്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, ഡോ. വ്രഷാലി, ലതദാസ്, തുടങ്ങിയവരോടൊപ്പം, മറ്റ് താരങ്ങളും അണിനിരക്കുന്നു. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കും. ഓള് സ്മൈല്‍സ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകള്‍ക്കു വേണ്ടി ഡോ. ടൈറ്റസ് പീറ്റര്‍, ജി.കെ. പൈ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം, പ്രൊഫ. സതീഷ് പോള്‍, രചന, സംവിധാനം നിര്‍വഹിക്കുന്നു. ക്യാമറ -ആദര്‍ശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, വി എഫ് എക്സ് – അനൂപ് ശാന്തകുമാര്‍, ഗാന രചന – ഡോ.ഉണ്ണികൃഷ്ണന് വര്‍മ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം,പശ്ചാത്തല സംഗീതം -ഡോ. വിമല്‍ കുമാര്‍ കാളിപുറയത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ – സുശാന്ത്, പി.ആര്.ഒ – അയ്മനം സാജന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]