![](https://newskerala.net/wp-content/uploads/2024/11/rana-samantha-1024x576.jpg)
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സാമന്ത. വിവാഹ മോചനം, രോഗാവസ്ഥ എന്നിവയെയെല്ലാം തരണം ചെയ്ത് സധൈര്യം മുന്നോട്ട് പോവുന്ന സാമന്തയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയുമുണ്ട്. ‘ഐഐഎഫ്എ ഉത്സവം വുമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്’ കരസ്ഥമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. അവാര്‍ഡ് വേദിയില്‍ വെച്ച് തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടി സാമന്തയേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അവാര്‍ഡ് ദാന ചടങ്ങിലെ വൈകാരിക പ്രസംഗത്തിന് ശേഷം സാമന്ത വേദി വിട്ടിറങ്ങുമ്പോള്‍ സഹോദര ഭാര്യയില്‍ നിന്ന് നീ സഹോദരിയായി മാറിയിരിക്കുന്നുവെന്നാണ് പരിപാടിയുടെ അവതാരകനായ ദഗ്ഗുബാട്ടി തമാശയോടെ പറഞ്ഞത്. തെലുങ്ക് സിനിമകള്‍ സാമന്ത അധികം ചെയ്യുന്നില്ലെന്നും റാണ പറഞ്ഞു. സാമന്തയുടെ കഴിവിനെ അഭിനന്ദിക്കാനും റാണ മറന്നില്ല.
നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടി, റാണയുടെ അച്ഛന്റെ സഹോദരിയാണ്. ഇതുകൊണ്ടുകൂടിയാണ് താരം സാമന്തയെ സഹോദരഭാര്യ എന്ന് വിശേഷിപ്പിച്ചത്. റാണയുടെ തമാശ അതേപടി സ്വീകരിച്ചു കൊണ്ട് സാമന്തയും മറുപടികള്‍ പറഞ്ഞു.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2017നാണ് സാമന്ത നാഗചൈതന്യയെ വിവാഹം ചെയതത്. 2021 ല്‍ ഇവര്‍ പരസ്പര സമ്മതത്തോടെ വേര്‍പ്പിരിയുകയും ചെയ്തു. നടി ശോഭിത ധൂലിപാലയുമായി നാഗചൈതന്യയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]