കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന് കേരളീയം ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിനെ വിമര്‍ശിച്ച് നടി ജോളി ചിറയത്ത്. ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്ന് ജോളി കുറിച്ചു.
മന്ത്രി ആര്.ബിന്ദു, നടിയും നര്‍ത്തകിയുമായ ശോഭന, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വീണാ ജോര്‍ജ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. മന്ത്രിമാരായ സജി ചെറിയാന്, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്. അനില്‍, പി. പ്രസാദ്, വി.എന്‍. വാസവന്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്, ആന്റണി രാജു, റോഷി അഗസ്റ്റിന്, കെ. രാജന്, വി. അബ്ദുറഹിമാന്, വി. ശിവന്‍കുട്ടി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, യു.എ.ഇ. അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, വ്യവസായി എം.എ. യൂസഫലി, വ്യവസായി ബി. രവിപിള്ള തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ചടങ്ങില്‍ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടാക്കാട്ടി സൂമഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജോളി ചിറയത്തിന്റെ പ്രതികരണം.
കേരളീയം 2023 മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ നിന്ന് തന്റെ ചിത്രങ്ങളെ തഴഞ്ഞതിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ ഒരു സിനിമയുടെ പ്രാതിനിധ്യം പോലും ഇല്ല എന്ന് കണ്ടപ്പോള്‍ മിണ്ടാതെ പോകാന്‍ തോന്നിയില്ലെന്ന് ബാലചന്ദ്രമേനോന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. തന്റെ പ്രേക്ഷകരെ മൊത്തത്തില്‍ അവഹേളിക്കുന്ന ഒരു കാര്യമാണിത്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒരു നീതി പുലര്‍ത്തണമായിരുന്നു. തന്റെ സമാന്തരങ്ങള്‍ എന്ന ചിത്രത്തെ ഉയര്‍ത്തിക്കാട്ടിയാണ് ബാലചന്ദ്ര മേനോന് കേരളീയം-2023 ചലച്ചിത്രോത്സവത്തെ വിമര്‍ശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]