
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം നിര്‍മിച്ച് ആരാധകന്. തമിഴ്നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് താരാരാധനയില്‍ വീടിനകത്ത് അമ്പലം നിര്‍മിച്ചത്.
250 കിലോ ഭാരമുള്ള രജനീകാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്തതാണ് ഈ പ്രതിമ. നാമയ്ക്ക്ല്‍ ജില്ലയിലെ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കരിങ്കല്‍ പ്രതിമ.
ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതത്- കാര്‍ത്തിക് എ.എന്‍.ഐയോട് പറഞ്ഞു.
ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് നടത്തുന്നു.
കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]