ആത്മസാക്ഷാത്കാരം എന്നത് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് നടി ലെന. ആ സമയത്ത് താന്‍ അനുഭവിച്ച ആനന്ദം വളരെ വലുതാണെന്നും അത് മറ്റൊരാളോട് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും ലെന പറയുന്നു. ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന. താനാരാണെന്നറിയാന്‍ വര്‍ഷങ്ങളോളം നടത്തിയ യാത്രയെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നതെന്നും ലെന കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് ഞാന്‍ പറയുന്നത്. ഒരിക്കല്‍ ഇത് പറഞ്ഞ വഴിക്ക് എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്. എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം അങ്ങനെയാണ് കരുതിയത്. അന്ന് ഞാന്‍ വിവാഹിതയായിരുന്നു. അവര്‍ കരുതി, ഈ കുട്ടി കൈവിട്ടുപോയെന്ന്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു. ചികിത്സയ്ക്കായി. സെല്‍ഫ് റിയലൈസേഷന് എന്ന അനുഭവം വിവരിക്കാനാകില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത്. എനിക്ക് എന്താണോ ആ സമയത്ത് നല്ലത് എന്ന് നോക്കിയാണ് അന്ന് അവര്‍ അത് ചെയ്തത്. കാരണം ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. എനിക്ക് അന്ന് ഉറക്കം ആവശ്യമില്ലായിരുന്നു. ഭയങ്കര ആഹ്ലാദത്തിലായിരുന്നു എന്റെ മാനസികാവസ്ഥ. എന്നോട് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ദൈവമാണ് നിങ്ങള്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഡോക്ടര്‍ ഇന്ജക്ഷന് നല്കി മയക്കി. വേറൊന്നും ചെയ്തില്ല”- ലെന കൂട്ടിച്ചേര്‍ത്തു
ലെനയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]