ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. താരസംഘടനയായ ‘അമ്മ’യ്ക്ക് അയച്ച കത്തിലാണ് ‘നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടികര്‍ തിലകം എന്നത് അവര്‍ക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് എന്ന് അവര്‍ കത്തില്‍ കുറിക്കുന്നു.
”നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നല്‍കുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശന് ആരാധകരെയും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവരെയും വേദനിപ്പിക്കുന്നതിന് സമാനമാണ്. അദ്ദേഹത്തിന്റെ പേര് ഒരു ഹാസ്യ ചിത്രത്തിന് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ അവഹേളിക്കുന്നതിന് സമാനമാണ്. ഒത്തൊരുമയോടെ പരസ്പരം സഹകരിക്കുന്ന തമിഴ്, മലയാളം സിനിമകള്‍ തമ്മിലുള്ള ബന്ധത്തില്‍ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവാദം നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- സംഘടന കത്തില്‍ ആവശ്യപ്പെടുന്നു.
മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് നടികര്‍ തിലകം. ഭാവനയാണ് ചിത്രത്തില്‍ നായികയാകുന്നത്. പൃഥ്വിരാജ്, സുരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ഡ്രൈവിംഗ് ലൈസന്‍സി’ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറിനോടുമൊപ്പം, അലന് ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. സുവിന് സോമശേഖരനാണ് നടികര്‍ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന് രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്, അഭിറാം പൊതുവാള്, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്ജുന് നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്,ചെമ്പില്‍ അശോകന്, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]