ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച് സംഗീത സംവിധായകന് സുഷിന് ശ്യാം. ഇന്‍സ്റ്റഗ്രാമിലൂടെ സുഷിന് തന്നെയാണ് ഈ വിവരം പങ്കുവെച്ചിട്ടുള്ളത്.
വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന് സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് പുരസ്കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്സിലെയും സുഷിന്റെ സംഗീതം ഏറെ തരംഗമായിരുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിന് താഴെ പ്രിയ സംഗീതസംവിധായകന് ആശംസയും അഭിനന്ദനവും അറിയിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]