
നടന് പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് വിനോദ് കുമാര്‍. ചിത്രീകരണസംഘത്തെ അറിയിക്കാതെ സിനിമാ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയെന്നും ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. പ്രകാശ് രാജ് എക്സില്‍ പങ്കുവെച്ച ചിത്രത്തോടുള്ള പ്രതികരണമായാണ് നിര്‍മാതാവിന്റെ ആരോപണം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമുള്ള ചിത്രമാണ് പ്രകാശ് രാജ് പങ്കുവെച്ചത്. ഇത് റി ട്വീറ്റ് ചെയ്തുകൊണ്ടാണ് വിനോദ് കുമാറിന്റെ ആരോപണം. തന്റെ ഷൂട്ടിങ് സെറ്റില്‍ അറിയിക്കാതെ കാരവാനില്‍നിന്ന് ഇറങ്ങിപ്പോയെന്നും അതുവഴി ഒരുകോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. തന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 30-നാണ് സംഭവമെന്ന് തുടര്‍ച്ചയായുള്ള എക്സ് കുറിപ്പില്‍ വിനോദ് കുമാര്‍ വ്യക്തമാക്കി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാലാംദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു. മറ്റൊരു പ്രൊഡക്ഷനില്‍നിന്ന് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ച് കാരവാനില്‍നിന്ന് ഇറങ്ങിപ്പോയി. എന്തുചെയ്യണമെന്ന് അറിയില്ല. ഷെഡ്യൂള്‍ അവസാനിപ്പിച്ചു. ഇതുകാരണം വലിയ നഷ്ടമുണ്ടായെന്നും വിനോദ് കുമാര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]