
റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്സ്. മികച്ച സംഗീതത്തിനുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കി. ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന് ശ്യാമിനാണ് പുരസ്കാരം. അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന് ചിദംബരം ഏറ്റുവാങ്ങി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, എസ്.എസ്. രാജമൗലിയുടെ ആര്.ആര്.ആര്. എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്രമേള നടന്നത്.
ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രകാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. ഇന്ത്യയില്‍നിന്ന് വിശാല്‍ ഭരദ്വാജ് ജൂറി അംഗമാണ്.
സിനിമ കണ്ട റഷ്യക്കാര്‍ കരഞ്ഞുവെന്ന് സംവിധായകന് ചിദംബരം പ്രതികരിച്ചു. പ്രദര്‍ശനത്തിനുശേഷം ഒരുപാടുപേര് തങ്ങളുടെ അടുത്ത് വന്നുവെന്നും ആലിംഗനംചെയ്തുവെന്നും ചിദംബരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സെറ്റിനെക്കുറിച്ചും മേക്കിങ്ങിനെക്കുറിച്ചും മുഖാമുഖ സെഷനില്‍ ചോദ്യങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]