
ആദ്യ സിനിമ തന്നെ വന്‍ പരാജയം നേരിടേണ്ടിവരുക. സിനിമയിലെ ഭാവി ഒരു ചോദ്യചിഹ്നമായി നില്ക്കുക. പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുമ്പില്‍ ഉത്തരമില്ലാതാവുക. ഏതൊരു പുതുമുഖവും സ്വാഭാവികമായി നേരിടേണ്ടിവന്നേക്കാവുന്ന ഈ അവസ്ഥയിലൂടെയാണ് ബോളിവുഡ് താരം ദീപിക പദുകോണും കടന്നുപോയത്. ഇത് മറികടക്കാനാവാതെ സിനിമാ മേഖല വിട്ട് പോയവര്‍ നിരവധിയാണ്.എന്നാല്‍ തോറ്റ് പിന്മാറാതെ മുന്നോട്ട് കുതിച്ചവരുമുണ്ട്. അങ്ങനെയാണ് ദീപിക ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാവുന്നത്.
To advertise here, Contact Us
അഭിനയരംഗത്ത് കടന്നുവരുന്നതിനും മുമ്പേ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിരുന്നു ദീപിക. അഭിനയരംഗത്ത് ചുവടുവെക്കുന്നത് തെന്നിന്ത്യന്‍ ചിത്രമായ ഐശ്വര്യയിലൂടെയാണ്. ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. അഭിനയം തുടര്‍ന്ന ദീപിക വൈകാതെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സൂപ്പര്‍ താരം ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓശാനയിലാണ് അരങ്ങേറിയത്. ബോക്സ് ഓഫീസില്‍ കത്തിക്കയറിയ ചിത്രം വന്‍ വിജയമാണ് സ്വന്തമാക്കിയത്. ലോകമെമ്പാടും 148 കോടി രൂപയോളം നേടി. അതോടെ ദീപികയുടെ തലവര കുറിക്കപ്പെട്ടു. ഈ താരസുന്ദരിയുടെ വിസ്മയപ്രകടനങ്ങള് കൊണ്ട് സമ്പന്നമായിരുന്നു പിന്നീടുള്ള പതിറ്റാണ്ട്. യേ ജവാനി ഹേ ദീവാനി, കോക്ടെയില്‍, ലവ് ആജ് കല്, പിക്കു, ചീനൈ എകസ്പ്രസ്, പദ്മാവത് എന്നിങ്ങനെ ദീപിക കരഞ്ഞും കലഹിച്ചും ബോളിവുഡിന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്നു. ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരയായിരുന്നു പിന്നീടങ്ങോട്ട്.
2024-ല്‍ എത്തിനില്‍ക്കുമ്പോഴും ആ കുതിപ്പിന് വിരാമമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ അവസാന നാല് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 3600 കോടി രൂപയാണ്. ഷാരൂഖ് നായകനായ പത്താനിലാണ് 2023-ലെ തുടക്കം. ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയതാകട്ടെ 1050 കോടി രൂപ. അടുത്ത ചിത്രവും ഷാരൂഖിനൊപ്പം തന്നെയായിരുന്നു. ഈ ജോഡികളുടെ ജവാന് സിനിമയും ബോളിവുഡില്‍ തരംഗം തീര്‍ത്തു. 1150 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ഹൃത്വിക് റോഷനുമൊപ്പം പുറത്തിറങ്ങിയ ഫൈറ്റര്‍ ലോകമെമ്പാടും 358 കോടിയോളം രൂപ നേടി. അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കി 2898എഡി നേടിയതാകട്ടെ 1042 കോടി രൂപ. കോടികള്‍കൊണ്ട് ബോക്സ് ഓഫീസില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ദീപിക പദുകോണ്‍. ഒരു സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഹിത്ത് ഷെട്ടിയുടെ സിംഗം എഗെയ്നാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രം.
ഈയിടെയാണ് താരദമ്പതികളായ ദീപികയ്ക്കും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിന് ശേഷം മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരുന്നു. ഗര്‍ഭകാലത്ത് ദീപിക ക്രൂരമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഗര്‍ഭം അഭിനയിക്കുകയാണെന്നും ദീപിക വാടക ഗര്‍ഭത്തിന് ഒരുങ്ങുകയാണെന്നും പലരും കമന്റ് ചെയ്തു. എന്നാല്‍ പ്രസവത്തിന് മുന്‍പ് തന്റെ ഗര്ഭധാരണഫോട്ടോ ഷൂട്ടിലൂടെയാണ് ദീപിക ഇതിന് മറുപടി നല്‍കിയത്. ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]