
‘കിംഗ് ഓഫ് കൊത്ത’യിലെ കഥാപാത്രത്തിന്റെ പേരിൽ നടി സജിതാ മഠത്തിലിനെതിരെ സൈബർ ആക്രമണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സജിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കൊത്ത രാജുവിനെ ‘കൊന്ന്’ പൂച്ചയെ രക്ഷിച്ചതിനാണ് തനിക്കെതിരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നതെന്നാണ് സജിത മഠത്തില്‍ പറഞ്ഞത്. ‘കിംഗ് ഓഫ് കൊത്ത’ ഒടിടി റിലീസായതിന് പിന്നാലെ ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയാണ് ഉയർന്നത്.
എന്നാല്‍ ട്രോളുകള്‍ പരിധി കടന്നതോടെയാണ് മറുപടിയുമായി സജിതാ മഠത്തില്‍ എത്തിയത്. ചിത്രത്തിൽ വില്ലനായ ഷബീർ കല്ലറയ്ക്കൽ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്റെ അമ്മയാണ് സജിത മഠത്തിൽ അവതരിപ്പിക്കുന്ന കാളിക്കുട്ടി.
ഈ കഥാപാത്രത്തിനെതിരെയും ട്രോളുകളുണ്ടായിരുന്നു. ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സജിത ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നത്.
കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നും നടി കുറിച്ചു. ‘‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല.
കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)’’–സജിത മഠത്തിലിന്റെ വാക്കുകൾ.
നേരത്തേ കിംഗ് ഓഫ് കൊത്തയിലെ വേഷത്തിന്റെ പേരിൽ നടൻ പ്രമോദ് വെളിയനാടിനെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ ഷമ്മി തിലകൻ, പ്രസന്ന, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് ജോസ്, രാഹുൽ മാധവ്, സെന്തിൽ കൃഷ്ണ, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.
Content Highlights: actress sajitha madathil, sajitha madathil against king of kotha movie trolls
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]