
സ്വദേശ് എന്ന ഷാരൂഖ് ഖാന് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു.
സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് സംഭവം. ഗായത്രിയുടെ ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം.
സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി ദമ്പതികളാണ് മരിച്ചത്. ഗായത്രിയും ഭര്‍ത്താവും മാനേജരുമാണ് ലംബോര്‍ഗിനിയില്‍ യാത്ര ചെയ്തിരുന്നത്.
മൂവരും സുരക്ഷിതരാണെന്നാണ് വിവരം. കാറപകടത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: gayatri joshi Swades Actor In Lamborghini car Crashes In Italy, two people dead, accident video
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]