ക്ലാസിക്ക് സിനിമകളുടെ സെക്കന്‍ഡ് പാര്ട്ടിറങ്ങുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. പഴയതിനേക്കാള്‍ മോടിയോടെയുള്ള രണ്ടാം ഭാഗങ്ങളും ആദ്യ ഭാഗത്തിനോട് പോലും നീതി പുലര്‍ത്താതെ തീയേറ്ററുകളില്‍ തകര്ന്നടിഞ്ഞവയുടെയും ലിസ്റ്റ് നീണ്ടു തന്നെ നില്ക്കും. മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ നിന്നും ഇതുവരെ മായാത്ത മണിച്ചിത്രത്താഴ് പല ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. തമിഴ് പതിപ്പായ രജനികാന്ത് നായകനായ ചന്ദ്രമുഖി വലിയ ഓളമാണ് തമിഴില്‍ സൃഷ്ടിച്ചത്. അതിന്റെ രണ്ടാം ഭാഗമെടുക്കാന്‍ സംവിധായകന് വേണ്ടി വന്നത് നീണ്ട 18 വര്‍ഷങ്ങളാണ്.
തുടരെ തുടരെ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു സമ്പന്ന കുടുംബം. അവരുടെ അവസ്ഥയ്ക്ക് പരിഹാരമായി കുലദൈവ പൂജയ്ക്കായി ഒരു യാത്ര തിരിക്കുന്നു. താമസിക്കാനായി അവര്‍ എത്തുന്നതോ പ്രേത ബാധയുണ്ടെന്ന് വിശ്വസിക്കുന്ന പഴയ വേട്ടയ്യ പുര കൊട്ടാരത്തിലേക്ക്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലാണ് കഥ മുന്നോട്ട് പോകുന്നത്.
മാനസികാരോഗ്യത്തെ ആസ്പദമാക്കിയാണ് ചന്ദ്രമുഖി ചിത്രീകരിച്ചിട്ടുള്ളതെങ്കില്‍ രണ്ടാം ഭാഗം ഒരു ടിപ്പിക്കല്‍ ഹൊറര്‍ മൂവിയാണ്. അതുകൊണ്ട് തന്നെ കഥാഗതിയിലും കാര്യമായ മാറ്റങ്ങള്‍ സംവിധായകന് പി വാസു അവതരിപ്പിച്ചിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന പ്രശ്നങ്ങളും, പ്രണയവും, വാത്സല്യവുമെല്ലാം നല്ല രീതിയില്‍ തന്നെ തമിഴ് പ്രേക്ഷരുടെ പള്‍സറിഞ്ഞ് സംവിധായകന് ഉൾക്കൊള്ളിച്ചി ട്ടുണ്ട്.
പാണ്ട്യന് എന്ന കേന്ദ്ര കഥാപാത്രത്തെ രാഘവ ലോറന്‍സ് അവതരിപ്പിച്ചപ്പോള്‍ ഒന്നാം ഭാഗത്തിലെ മുരുഗേസന് എന്ന കഥാപാത്രമായി വടിവേലു വിസ്മയം തീര്‍ത്തു. ഇവര്‍ തമ്മിലുള്ള കോമഡി രംഗങ്ങളൊക്കെ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. ആര്‍ഡിഎക്സ് സിനിമയിലൂടെ ശ്രദ്ധേയായ മഹിമ നമ്പ്യാര്‍ ചിത്രത്തില്‍ നല്ലൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഒരുപിടി നല്ല നായിക വേഷങ്ങള്‍ ചെയ്ത മലയാളി ലക്ഷ്മി മേനോന്, രാധിക ശരത് കുമാര്‍, സൃഷ്ടി ഡാങ്കേ, സുഭിക്ഷ, സുരേഷ് മേനോന് എന്നിവരെല്ലാം അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ഇനി പ്രധാന കഥാപാത്രമായ ചന്ദ്രമുഖിയിലേക്ക് വരാം. ആദ്യത്തെ ഭാഗത്ത് ഛായാചിത്രമായി മാത്രമായി അവതരിപ്പിച്ചിരുന്ന ചന്ദ്രമുഖിക്ക് ഈ ഭാഗത്ത് ഒരു മുഖം സംവിധായകൻ നല്‍കിയിട്ടുണ്ട്. ബോളിവുഡ് താരം കങ്കണ ചന്ദ്രമുഖിയായി തകര്ത്താടിയെന്നൊന്നും പറയാനാകില്ലെങ്കിലും കുറഞ്ഞ സ്ക്രീന്‍ ടൈമില്‍ കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിച്ചു. ചന്ദ്രമുഖിയുടെ ജീവിതത്തില്‍ നടന്ന കഥ പ്രേക്ഷകരുടെ മനസില്‍ കാണാപാഠമാണ് പക്ഷേ അവയെല്ലാം വെറും മിഥ്യ മാത്രമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തില്‍ കഥയിലൊരു ട്വിസ്റ്റുണ്ട്. ഈ മാറ്റമല്ലാതെ പഴയ കഥയുടെ ഒരു മോഡേണ്‍ അനുരൂപണം എന്ന് മാത്രമേ പി.വാസു രചനയും സംവിധാനവും രചിച്ച സിനിമയെ വിശേഷിപ്പിക്കാനാകൂ.
ഓസ്ക്കാര്‍ ജേതാവായ എംഎം കീരവാണി ഒരുക്കിയ സംഗീതത്തിന് സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ അത്രമേല്‍ തങ്ങി നില്‍ക്കാനായിട്ടില്ല. എന്നിരുന്നാലും പശ്ചാത്തല സംഗീതം മികച്ച രീതിയില്‍ ഓരോ സീനിലും പ്ലെയിസ് ചെയ്തിട്ടുണ്ട്. ആര്‍ഡി ചന്ദ്രശേഖറിന്റെ ഛായാഗ്രഹണം സിനിമയുടെ ഒരു തൂണായിരുന്നു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സുഭാസ്ക്കരന്റെ ലൈക്ക തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണമേറ്റെടുത്തത്. പഴയ കഥയുമായി താരതമ്യം ചെയ്യാതെ പോയി കണ്ടാല്‍ ഒരു ഹൊറര്‍ കോമഡി എന്റര്‍ടെയിനറായി ചന്ദ്രമുഖി കണ്ട് തീര്‍ക്കാം.
Content Highlights: Chandramukhi 2 tamil movie review latest, Raghava Lawrence movie reviews latest
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]