
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ നിന്ന് മോഹൻലാലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അതേ സമയം ബോളിവുഡ് നടൻ അക്ഷയ് കുമാർ ഇത്തവണത്തെ പട്ടികയിൽ മുൻനിരയിൽ ഇടം നേടിയില്ല. മുൻ വർഷങ്ങളിൽ നികുതി ദായകരിൽ മുൻനിരയിലായിരുന്നു അക്ഷയ് കുമാർ. ആദായനികുതി വകുപ്പിന്റെ ‘സമ്മാൻ പത്ര’ എന്ന അംഗീകാരവും ഇതെ തുടർന്ന് അക്ഷയ് നേടിയിരുന്നു. സിനിമയ്ക്കും പരസ്യങ്ങൾക്കുമായി റെക്കോഡ് പ്രതിഫലമാണ് അക്ഷയ് വാങ്ങിയിരുന്നത്. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്ന് അക്ഷയ് പ്രതിഫലം കുറച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഈ സാമ്പത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സൽമാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിൻ തെണ്ടുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗൺ 42 കോടി രൂപയും രൺബീർ കപൂർ 36 കോടിയും നികുതിയടച്ചു.
പട്ടികയിലുൾപ്പെട്ട മറ്റു പ്രമുഖരുടെ വിവരങ്ങൾ ഇങ്ങനെ:
കൊമേഡിയൻ കപിൽ ശർമ (26 കോടി)
കരീന കപൂർ (20 കോടി)
ഷാഹിദ് കപൂർ (14 കോടി)
കത്രീന കൈഫ് (11 കോടി)
മോഹൻലാൽ (14 കോടി)
അല്ലു അർജുൻ (14 കോടി)
കിയാര അദ്വാനി (12 കോടി)
പങ്കജ് ത്രിപാഠി (11 കോടി)
ആമിർ ഖാൻ (10 കോടി)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]