രാഘവ ലോറൻസും കങ്കണ റണൗട്ടും പ്രധാന വേഷങ്ങളിലെത്തുന്ന ‘ചന്ദ്രമുഖി 2’ വിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗമാണ് ചിത്രം. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബർ 15-ന് തിയേറ്ററുകളിലെത്തും. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്കാർ ജേതാവ് എം. എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്ജീ.
ജീവിതത്തിൽ ആദ്യമായി താൻ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖിയെന്നാണ് ചെന്നൈയിൽ നടന്ന പ്രീ ലോഞ്ചിങ് ചടങ്ങിൽ കങ്കണ റണൗട്ട് പറഞ്ഞത്. ‘എന്റെ അഭിനയജീവിതത്തിൽ ‘ചന്ദ്രമുഖി 2’ പോലൊരു സിനിമ ഞാൻ ചെയ്തിട്ടില്ല. ഞാൻ ആരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. ആദ്യമായി ഞാൻ അവസരം ചോദിച്ചത് സംവിധായകൻ പി. വാസുസാറിനോടാണ്. അദ്ദേഹം ഈ സിനിമയിൽ എന്റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകി. ‘കങ്കണ പറഞ്ഞു.
ചന്ദ്രമുഖി 2 പോലൊരു സിനിമയിൽ അവസരംകിട്ടിയത് ജീവിതത്തിലെ വലിയ ഭാഗ്യമെന്നായിരുന്നു രാഘവ ലോറൻസ് പറഞ്ഞത്. ‘വമ്പൻതാരനിരയുമായി മാത്രം സിനിമകൾചെയ്യുന്ന സുബാസ്കരൻ സർ എന്നെവെച്ച് സിനിമകൾ ചെയ്യുമോയെന്നത് എനിക്ക് അതിശയമായിരുന്നു. സംവിധായകൻ വാസുസാറിന് 40 വർഷത്തെ പരിചയസമ്പത്തുണ്ട്. ഞാൻ ഒരു ഡാൻസർ ആയി എത്തുമ്പോൾത്തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകനായിരുന്നു. കങ്കണ മാഡം ചിത്രത്തിൽ നായികയായി എത്തുന്നതെന്ന് അറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു. പരിചയപ്പെടുന്നതിനുമുമ്പ് എനിക്ക് പേടിയായിരുന്നു. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി.’ രാഘവ ലോറൻസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]